Ticker

6/recent/ticker-posts

ജനനായകന് എന്ത് പറ്റി.. ?

 

ജനനായകന് എന്ത് പറ്റി..

ജനനായകന് എന്ത് പറ്റി.. ?

വിജയ് നായകനായ ജനനായകൻ സിനിമയ്ക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടിക്കെതിരെ KVN പ്രൊഡക്ഷൻസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കുന്ന വിഷയം, ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കുമെന്ന് സുപ്രീംകോടതി.

വിജയ് അഭിനയിക്കുന്ന ജനനായകൻ എന്ന സിനിമതന്നെയാണ് കുറച്ചു ദിവസമായി ചർച്ച ചെയ്യുന്ന വിഷയം.. ഏറ്റവുമൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിജയ് ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്..   

ഒരു സിനിമ… ഒരു സൂപ്പർസ്റ്റാർ… ഒരു രാഷ്ട്രീയ പ്രതീകം…
അതാണ് സത്യത്തിൽ ഈ  ജനനായകൻ’ ..  ഈ സിനിമ വെറും ഒരു സിനിമ  മാത്രമല്ല… തമിഴ്‌നാട്ടിലെ രാഷ്ട്രീയ-സാംസ്കാരിക വേദിയിൽ ഉയർന്ന ഒരു ചോദ്യമാണ്. പക്ഷേ, റിലീസിന് മുൻപേ തന്നെ ഈ സിനിമയെ ചുറ്റിപറ്റി
വിവാദങ്ങളും തടസ്സങ്ങളും വിമർശനങ്ങളും…എന്തുകൊണ്ടാണ് ‘ജനനായകൻ’ ഇത്രയും പ്രശ്നങ്ങൾ നേരിടുന്നത്..

സ്വന്തം രാഷ്ട്രീയപാർട്ടി ഉണ്ടാക്കി രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ സിനിമയിൽ നിന്ന് പൂർണമായും പിന്മാറുമെന്ന വിജയ് യുടെ പ്രഖ്യാപനമാണ് ജനനായകൻ എന്ന സിനിമയെപ്പറ്റിയുള്ള  കൂടുതൽ ചർച്ചകൾക്ക് കാരണമായത്....രജനീകാന്ത് കഴിഞ്ഞാൽ താരമൂല്യത്തിൽ ഇന്ന് തമിഴ്നാട്ടിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നടനാണ് വിജയ്.. ഈ കാലങ്ങളിൽ വിജയ് അദേഹത്തിന്റെ സിനിമാ കരിയറിൽ ഏറ്റവും മൂന്നിലുമാണ്..ഈ അവസരത്തിലാണ് പെട്ടന്ന് സിനിമാഭിനയം എന്നന്നേക്കുമായി അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെന്ന് അദേഹം  പ്രഖ്യാപിക്കുന്നത്..  അതിനു മുൻപ് തന്നെ അവസാന ചിത്രം എന്ന നിലയിൽ ഒരു സിനിമ കൂടി അഭിനയിക്കുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു..അങ്ങനെ പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് ഈ ജനനായകൻ..  ‘ജനനായകൻ’ എന്ന പേര് തന്നെ വലിയ രാഷ്ട്രീയ അർത്ഥം വഹിക്കുന്നു.
ജനങ്ങളുടെ നായകൻ’ —അതേ ഈ പേര് ആരാധകരിൽ പ്രതീക്ഷയും എതിരാളികളിൽ ആശങ്കയും സൃഷ്ടിക്കുന്നു. ഈ സിനിമയുടെ വിജയവും പരാജയവും ഉറപ്പായും വിജയ് എന്ന രാഷ്ട്രീയക്കാരനെ അയാളുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കും എന്നത് ഉറപ്പാണ്..

ചിത്രത്തിന്റെ പേര്, ഇതിന്റെ  തീം, വിജയ് എന്ന നടന്റെ പൊതുസാന്നിധ്യം
ഇവയെല്ലാം ചേർന്നപ്പോൾ, ‘ജനനായകൻ’ ഒരു രാഷ്ട്രീയ പ്രഖ്യാപനമെന്ന പോലെ പലർക്കും തോന്നി. ചില പാർട്ടികളും സംഘടനകളും ചോദിച്ചു:
ഇത് സിനിമയോ, രാഷ്ട്രീയ പ്രചാരണമോ?’
ഇവിടെയാണ് ആദ്യ വിവാദം തുടങ്ങുന്നത്.”

തമിഴ്‌നാട്ടിൽ രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ
എപ്പോഴും സെൻസർ ബോർഡിന്റെ കർശന നിരീക്ഷണത്തിലായിരിക്കും.
ജനനായകൻ’ ഒരു രാഷ്ട്രീയ പ്രമേയം ഉയർത്തിയാൽ അത് ഏത് പരിധിവരെ പോകാം? ഏത് സംഭാഷണം വെട്ടിമാറ്റപ്പെടും?
ഇതെല്ലാം സിനിമാ ടീമിനെ ആശങ്കയിലാക്കി.”

വിജയ് ആരാധകർക്ക് ‘ജനനായകൻ’ ഒരു ഉത്സവമാണ്.
പക്ഷേ, വിമർശകർ ചോദിക്കുന്നു:
സിനിമയിലൂടെ രാഷ്ട്രീയ ഇമേജ് നിർമ്മിക്കുന്നത് ശരിയാണോ?’
ഇവിടെ ആരാധനയും വിമർശനവും നേർക്കുനേർ നിൽക്കുന്നു.
ഒരുവശത്ത് ആഘോഷം… മറുവശത്ത് സംശയം.”

സിനിമ വ്യവസായത്തിനുള്ളിൽ പോലും ചർച്ച ഉയർന്നു:
രാഷ്ട്രീയ ഭാരം കൂടിയ ചിത്രങ്ങൾ വ്യാപാരപരമായി അപകടകരമല്ലേ?’
മൾട്ടിപ്ലക്സുകൾ, വിതരണക്കാർ, ഇൻഷുറൻസ് കമ്പനികൾ—
എല്ലാവർക്കും ഒരു ചോദ്യം: വിവാദങ്ങൾ ബോക്‌സ് ഓഫിസിനെ ബാധിക്കുമോ?’”

സത്യത്തിൽ ഇന്ന് ഒരു സിനിമയുടെ ആദ്യ പോരാട്ടം തിയേറ്ററിലല്ല… സോഷ്യൽ മീഡിയയിലാണ്. ജനനായകൻ’ എന്ന പേര് മുതൽ
ഓരോ പോസ്റ്ററും ടീസറും വരെ ഓൺലൈൻ ചർച്ചകളായി മാറി.
തുടർന്ന് വന്ന ട്രോളുകളും ട്രെൻഡുകളും സിനിമയെ കൂടുതൽ രാഷ്ട്രീയമാക്കി.”

ജനനായകൻ’ നേരിടുന്ന പ്രശ്നങ്ങളുടെ മൂലകാരണം ഒറ്റവാക്കിൽ പറയാം..
അർത്ഥവ്യത്യാസം. ചിലർക്കത് ഒരു സിനിമ. ചിലർക്കത് ഒരു രാഷ്ട്രീയ സന്ദേശം. ഈ രണ്ട് വായനകൾ തമ്മിലുള്ള സംഘർഷമാണ്
വിവാദങ്ങളുടെ അടിസ്ഥാനം.”

ജനനായകൻ വിജയ്‌യുടെ മറ്റൊരു സിനിമ മാത്രമാണോ?
അല്ലെങ്കിൽ, ഒരു പുതിയ രാഷ്ട്രീയ അധ്യായത്തിന്റെ തുടക്കമാണോ?
ഇതിന്റെ ഉത്തരമൊരുവിധം തിയേറ്ററിലായിരിക്കും എഴുതപ്പെടുക.
പക്ഷേ, ഒരു കാര്യം ഉറപ്പ് ഈ സിനിമ ഇതിനകം തന്നെ
തമിഴ്‌നാട്ടിലെ ചർച്ചകൾക്ക് തീ കൊളുത്തിയിരിക്കുന്നു.”

വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിലൂടെ ഈ ജനനായകൻ എന്ന സിനിമ വിജയ് യുടെ അവസാനത്തെ സിനിമ ആയിരിക്കുമോ എന്നതും ചർച്ചയിലെ ഒരു പ്രധാന വിഷയമാണ്..  തമിഴ്നാട് രാഷ്ട്രീയവും സിനിമയും ഒരമ്മ ഇരട്ടപറ്റ മക്കൾ ആയതിനാൽ ഇവിടെ ഒന്നും നമുക്ക് പ്രവചിക്കാൻ ആവില്ല തമിഴ്നാട്ടിൽ സിനിമയെന്നാൽ രാഷ്ട്രീയവും രാഷ്ട്രീയമെന്നാൽ സിനിമയുമാണ് അതുകൊണ്ടുതന്നെ ഈ വിജയിച്ചത്രത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോൾ മുതൽ പലതരത്തിലുള്ള വിവാദങ്ങളും അതിനുമുകളിലുള്ള ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു ഇന്നും അവസാനിക്കാത്ത ജനനായക വിവാദങ്ങളും വിശേഷങ്ങളും ഇന്നും തുടരുകയാണ്..

ഈ കഴിഞ്ഞ ജനുവരി 9 പൊങ്കൽ റിലീസ് ആയി എത്തിക്കാൻ ശ്രമിച്ച ജനനായകൻ സെൻസർ ബോർഡിൻറെ നിയമങ്ങൾക്കും കോടതി ഇടപെടലുകൾക്കും ഇടയിൽ കുരുങ്ങി കിടക്കുകയാണ്. ആരംഭം മുതൽ വിവാദങ്ങളിൽ കുടുങ്ങിയ സിനിമ ഒരു തെലുങ്ക് സിനിമയുടെ റീമേക്ക് ആണെന്ന ചർച്ചകളിലൂടെയാണ് ആദ്യം കളം നിറഞ്ഞത്..  എന്തുകൊണ്ട് വിജയ് ഒരു റെമേക്ക്  സിനിമയ്ക്ക് തല വെച്ചു എന്ന ചോദ്യം തുടക്കം മുതൽ ഉണ്ട്..  അതും തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കുന്ന ഒരു സിനിമയ്ക്ക്..  ഇങ്ങനെ ഒരു റീമേക്ക് കഥയ്ക്ക് നിന്നുകൊടുത്തു  എന്നതാണ് ആദ്യത്തെ ചർച്ചയും വിവാദവും..  എന്നാൽ ഈ വിവാത്തോട് സിനിമാനിർമ്മാതാക്കൾ പ്രതികരിക്കാതിരിക്കുകയും അത് അവഗണിക്കുകയും ചെയ്തതോടെ അത്തരമൊരു ആരോപണം താനേ കെട്ടടങ്ങി..

രാഷ്ട്രീയത്തിലെക്ക് ഇറങ്ങിയ വിജയ് സ്വാഭാവികമായും അവസാന ചിത്രത്തിന് പ്രധാനമായും തിരഞ്ഞെടുക്കുക ഒരു രാഷ്ട്രീയ വിഷയം തന്നെയായിരിക്കും എന്ന് കരുതിയവരെ അമ്പരപ്പിച്ചു കൊണ്ടാണ് ജനനായകൻ എന്ന സിനിമയുടെ പ്രഖ്യാപനം വന്നത്..  തെലുങ്കിൽ ബാലകൃഷ്ണ അഭിനയിച്ചു വിജയം കൈവരിച്ച ഭഗവന്ത് കേസരിയുടെ റീമേക്കാണ് ഈ സിനിമ എന്ന് അതുകൊണ്ടാണ് ചർച്ച വന്നത്..

ഭഗവന്ത് കേസരി എന്ന തെലുങ്ക് സിനിമ ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് പ്രദർശനത്തിന് എത്തുകയും ഇപ്പോഴും നിലവില് ഓടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സിനിമയാണ് 2023ലാണ് ഈ സിനിമ ഇറങ്ങുന്നത് ഏതാണ്ട് വെറും 65 കോടി രൂപ മുതൽമുടക്കി എന്നാൽ 150 കോടിയിലധികം തിരിച്ചുപിടിച്ച ഒരു സിനിമയാണിത് ബാഹുബലി  പടങ്ങളുടെ പൂർവകാല ചരിത്രമുള്ള തെലുങ്ക് സിനിമയെ സംബന്ധിച്ച് അത് അമ്പരപ്പിക്കുന്ന വിജയം ആണെന്ന് നമുക്ക് പറയാൻ കഴിയില്ല..  എന്നിട്ടും എന്തുകൊണ്ടാണ് വിജയ് ഈ സിനിമയുടെ കഥ തെരഞ്ഞെടുത്തു എന്നത് കൌതുകമാണ്..

സാധാരണ വിജയുടെ സിനിമകൾ എല്ലാം ഹീറോ ഓറിയന്റഡ് സിനിമകളാണ് എന്നാൽ ഈ സിനിമയുടെ വിഷയം ഒരു സ്ത്രീ കേന്ദ്രീകൃത വിഷയമാണ് അതെന്തുകൊണ്ടാണ് അങ്ങനെ  സംഭവിച്ചത് എന്നറിയില്ല..

ഈ ഭഗവാൻ കേസരി എന്ന് പറയുന്ന സിനിമ പലതരത്തിലെത്തിക്കപ്പെട്ട ഒരു സിനിമയാണ് മികച്ച തെലുങ്ക് ഫ്യൂച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് അതിന് കിട്ടിയിട്ടുണ്ട് മികച്ച മൂന്നാമത്തെ സിനിമയ്ക്കുള്ള തെലുങ്കാന സംസ്ഥാന പുരസ്കാര സിനിമയ്ക്ക് കിട്ടിയിട്ടുണ്ട് ജനനായകൻ എന്ന പേരിൽ പറക്കുമ്പോൾ കുറേക്കാലമായി ജനതാ പദ്ധതിക്കായുള്ള കഠിനപ്രയത്നത്തിലാണ് സത്യത്തിൽ എന്താണ് വിജയുടെ ലക്ഷ്യം വിജയുടെ ലക്ഷ്യം പ്രധാനമായും തമിഴ്നാട്ടിലും മുഖ്യമന്ത്രി പദവിയാണ് എന്നാൽ ആ പദവിയിൽ എത്തുക അത്ര എളുപ്പമല്ല എന്ന് ബോധ്യമുള്ള ആൾ കൂടിയാണ് അദ്ദേഹം കാരണം ഒരു വശത്ത് അദ്ദേഹത്തിൻറെ ഫാൻസ് അസോസിയേഷൻ മാത്രമാണു നിലവിലുള്ളത് മറുവശത്തുള്ള ശക്തരായ രാഷ്ട്രീയ പ്രതിയോഗികൾ ആയിട്ടുള്ള ഡിഎംകെ ഉണ്ട് എഐഎഡിഎംകെ ഉണ്ട്..  ബിജെപി ഉണ്ട് അങ്ങനെ നിരവധി ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യത്തോടും ദേശീയ പാർട്ടികളോടും ഒക്കെ ഒരുപോലെയുദ്ധം ചെയ്തു ഒറ്റയ്ക്ക് ജയിച്ചു കയറാം എന്നുള്ളത് നടക്കുന്ന കാര്യമാണോ എന്നുള്ളത് പ്രാഥമികമായും സംശയിക്കുന്നു..

ഈ ജനുവരി 9ന് റിലീസ് ആകുമെന്ന് തീരുമാനിച്ചിരുന്ന ഈ സിനിമയുടെ റിലീസിംഗ് തീയതി മാറ്റി വച്ചതിന്റെ അടിസ്ഥാനത്തിൽ ഈ ടിക്കറ്റുകൾ റീഫണ്ട് ചെയ്തു തുടങ്ങിയിട്ടുണ്ട് ഇന്ത്യയിലെ തന്നെ  ഏറ്റവും വലിയ ടിക്കറ്റ് റെഫണ്ടിങ്  ആണ് ഇപ്പോൾ ഈ സിനിമയുടെ പേരിൽ നടക്കുന്നത്..

എം. എസ്. വിനോദ് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍