കാസർകോഡ് ജില്ലയിലെ മീഞ്ച
പഞ്ചായത്തിൽ ചിഗുരുപദേ എന്ന സ്ഥലത്ത് അവിടുത്തുകാരൻ കൂടിയായ നാരായണൻ എന്ന
അറുപത്തിനാലുകാരനെ ഒരു കടത്തിണയിൽ അവശനിലയിൽ കണ്ടെത്തുന്നു..ഈ സംഭവം നടക്കുന്നത്
ഒരു മാസം മുൻപാണ്.... വായിലെ കാൻസർ ശരീരത്തെ കാർന്നുതിന്നുകയായിരുന്നു. രോഗം
അത്രയും മൂർച്ഛിച്ചിരുന്നു, ഒരു പക്ഷേ സ്വന്തം
ശരീരമാലിന്യങ്ങൾക്കിടയിൽ കിടക്കേണ്ട അവസ്ഥയിലായിരുന്നു അദ്ദേഹം. ഇവർ പറയുന്നതിന്റെ
അടിസ്ഥാനത്തിൽ.. രൂക്ഷമായ ദുർഗന്ധം കാരണം,
സമീപവാസികൾ പോലും അടുത്തേക്ക് പോകാൻ മടിച്ചു നിന്നു. നാട്ടുകാർ ഇത് കാണുകയും മനസിലാക്കുകയും ചെയ്തപ്പോൾ
ഈ നാരായണന്റെ ബന്ധുക്കളെ വിവരമറിയിച്ചു.. ഈ പറഞ്ഞ നാരായണൻ ഒന്നിലധികം തവണ വിവാഹം
ചെയ്തതും ആ വിവാഹ ബന്ധത്തിലൊക്കെ മക്കളും ഉള്ള ആളാണ്.. എന്നാൽ കുറെക്കാലമായി അയാൾ
ഭാര്യമാരും മക്കളുമായി അകന്നു കഴിയുകയാണ്.. അതുകൊണ്ടുതന്നെ ഇവരാരും നാരായണന്റെ
ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറായില്ല.....അതിനു അവർക്ക് അവരുടേതായ കാരണങ്ങൾ
ഉണ്ടാകും.. നാരായണനിൽ നിന്ന് ഒരിക്കലും ഈ രണ്ട് കുടുംബത്തിനും നീതി ലഭിക്കാത്ത ഒരു
കാലം ഉണ്ടായിരുന്നു എന്നാണ് നാട്ടുകാരും പറയുന്നത്.. നാരായണന്റെ ഒരു സഹോദരിയും ചില
ബന്ധുക്കളും ഈ പഞ്ചായത്തിൽ തന്നെ താമസിക്കുന്നുണ്ട്..അവർക്ക് നാരായണന്റെ സംരക്ഷണം
ഏറ്റെടുക്കാനുള്ള താല്പര്യമില്ല.. അതിനുള്ള പ്രാപ്തിയുമില്ല....
ഈ സാഹചര്യത്തിലാണ് പൊതുജനങ്ങൾ
ഈ വിവരം പഞ്ചായത്ത് മെമ്പറെ അറിയിക്കുന്നത്.. അവിടുത്തെ പഞ്ചായത്ത് മെമ്പർ മുസ്ലീം
ലീഗുകാരനായ ഷെരീഫ് എന്ന ആളാണ്.. ഇത്തരം
ഒരു സംഭവം ഉണ്ടാകുമ്പോൾ വേണ്ട നടപടി സ്വീകരിക്കാൻ ഉത്തരവാദിത്വം ഉള്ളത് പഞ്ചായത്ത്
മെമ്പർക്ക് ആണ്....അല്ലെങ്കിൽ സ്ഥലം പോലീസിനും.. സാധാരണ ഗതിയിൽ പഞ്ചായത്ത് മെമ്പർ
ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കും.. പോലീസ് സ്റ്റേഷനിൽ
നിന്നും ബന്ധുക്കളെ വിവരമറിയിക്കും... ബന്ധുക്കളാരും ബന്ധപ്പെടാതെ വന്നാൽ
ഏതെങ്കിലും വൃദ്ധ സദനങ്ങൾ.. അല്ലെങ്കിൽ ചാരിറ്റബിൾ സംഘടനകൾ എന്നിവയെ ബന്ധപ്പെട്ട്
വേണ്ട നടപടി സ്വീകരിക്കും..അവിടുത്തെ മീഞ്ച പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസും
ലീഗും തമ്മിലുള്ള സഖ്യമാണ്..ബിജെപി ആണ് അവിടെ ഏറ്റവും വലിയ ഒറ്റ കക്ഷിയും
പ്രതിപക്ഷവും.... ഒരുകാലത്ത് ഇടതുപക്ഷം ഭരിച്ചുകൊണ്ടിരുന്ന ഒരു പഞ്ചായത്ത് ആണ്
ഇത്.... കാസർകോഡ് മേഖലയിൽ ബിജെപി മെല്ലെ വളർന്നു തുടങ്ങിയപ്പോൾ ഈ ബിജെപിയെ
എങ്ങനെയെങ്കിലും ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ സിപിഎം ഒന്നുകിൽ കോൺഗ്രസിന്
വോട്ട് ചെയ്യും അല്ലെങ്കിൽ ലീഗിന് വോട്ട് ചെയ്യും.. അതാണ് ബിജെപി ക്ക് സ്വാധീനം
ഉള്ള മേഖലകളിൽ കാണുന്ന ഒരു പതിവ്.. അവിടെ പതുക്കെ പതുക്കെ സിപിഎം അങ്ങ്
അവസാനിക്കും.. ഈ മീഞ്ച പഞ്ചായത്തിലും അതാണ് അവസ്ഥ.. ഒരുകാലത്ത് ഇടതുപക്ഷം ഭരിച്ചത്
ആണ്.. സിപിഎം ണും സിപിഐ ക്കും എല്ലാം പഞ്ചായത്ത് മെമ്പറും പ്രസിഡന്റ് പദവിയും
എല്ലാം ഉണ്ടായിരുന്നത് ആണ്.. ഇപ്പോ സിപിഎം പ്രതിപക്ഷം പോലും അല്ല.. ഒരേയൊരു മെബർ
ആണ് ആ പഞ്ചായത്തിൽ ഉള്ളത്.. ഞാൻ അവിടുത്തെ രാഷ്ട്രീയ സാഹചര്യം ഒന്ന് സൂചിപ്പിച്ചു
എന്ന് മാത്രം.. ഈ മെമ്പർ ഷെരീഫ് ജില്ലാ പഞ്ചായത്ത് വികസന
സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ആയ ഇർഫാനാ ഇക്ബാലിനെ വിവരം അറിയിക്കുന്നു....
കാസർകോഡ് മഞ്ചേശ്വരം ഡിവിഷനിൽ നിന്നുള്ള ലീഗ് മെമ്പർ ആണ് ഈ ഇർഫാനാ ഇക്ബാൽ....
ഈ വിവരം ഈ ജില്ലാ പഞ്ചായത്ത്
മെമ്പറേ അറിയിക്കാൻ ഒരു കാരണമുണ്ട്.... അവിടെയാണ്
ഷെയ്ഖ് സായിദ് ഫൗണ്ടേഷൻ എന്ന ഒരു സംഘടന ഈ
ചിത്രത്തിലേക്ക് വരുന്നത്..ഈ സംഘടന നിങ്ങൾ കരുതുന്നത് പോലെ അബുദാബിയിലെ ഔദ്യോഗിക ഷെയ്ഖ്
സായിദ് ചാരിറ്റബിൾ ഫൌണ്ടേഷൻ എന്ന ലോകപ്രസിദ്ധമായ സംഘടനയുടെ ശാഖയോ അല്ലെങ്കിൽ അതിന്റെ ധനസഹായത്തോടെ
പ്രവർത്തിക്കുന്ന ഒരു സംഘടനയോ അല്ല.... എന്നാൽ ഷെയ്ഖ് സായിദിന്റെ പേരും
ജീവകാരുണ്യ ദർശനവും ഈ സംഘടന പ്രചോദനമായി സ്വീകരിച്ചിട്ടുണ്ടാകാം. അതും വളരെ നല്ല
കാര്യമാണ്..
ഈ മെമ്പർ ഷെരീഫ് ഇർഫാന ഇക്ബാലിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അവർ കൂടി ട്രസ്റ്റിയായ അവരും അവരുടെ ഭർത്താവുമെല്ലാം ട്രസ്റ്റികൾ ആണ്..മേല്പറഞ്ഞ ഷെയ്ഖ് സായിദ് ഫൗണ്ടേഷൻ പ്രവർത്തകർ സ്ഥലത്തെത്തി ഈ നാരായണനെ ആദ്യം പരിയാരം മെഡിക്കൽ കോളജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.. എന്നാൽ നിർഭാഗ്യവശാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചു നാരായണൻ അന്തരിച്ചു..
നാരായണന്റെ മരണവിവരം
നാരായണന്റെ ബന്ധുക്കളെ അറിയിക്കുന്നു.. എന്നാൽ മൃതദേഹം ഏറ്റുവാങ്ങാനും
സംസ്കാരിക്കാനും ഉള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്ന് അന്തരിച്ച നാരായണന്റെ സഹോദരി
കമല മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ അറിയിച്ചത് പ്രകാരം ഈ മരണാനന്തര ചടങ്ങുകൾ
നടത്താനുള്ള അധികാരം ഷെയ്ഖ് സായിദ് ഫൗണ്ടേഷൻ ന് ലഭിക്കുന്നു..
അതിലൊന്നും ഒരു അസ്വാഭാവികതയും ഇല്ല.. സാധാരണ നിലയിൽ ഈ ഷെയ്ഖ് സായിദ് ഫൗണ്ടേഷൻ ജാതിയും മതവും ഒന്നും നോക്കാതെ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നതാണ് എന്നാണ് പറയുന്നത്.. അതിന് അവർക്ക് ഒരു സിസ്റ്റെം ഉണ്ട്.. അവർ തന്നെ അവകാശപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ ഈ ഫൗണ്ടേഷന്റെ ടെസ്റ്റി ടീമിൽ ഈ കാര്യങ്ങൾ ആലോചിച്ചു ചെയ്യുന്നതിനായി മൂന്ന് ട്രസ്റ്റിമാരുണ്ട്. അവരിൽ ഒരാൾ കൊണ്ടയൂർ നിത്യാനന്ദ സ്വാമിജിയാണ്.
എന്നാൽ പിന്നീടാണ് ചില
സംശയങ്ങളും ചോദ്യങ്ങളും ഒക്കെ ഉയർന്നുവന്നത്.. നാരായണന്റെ മരണവാർത്ത ഇവർ
നടപടിപ്രകാരം ബന്ധുക്കളെ അറിയിച്ചു....ബന്ധുക്കൾ
കയ്യൊഴിഞ്ഞപ്പോൾ അവർ കൊണ്ടയൂർ ആശ്രമത്തിൽ സ്വാമിജിയെ വിവരം അറിയിച്ചു.... മരണാനന്തര
കാര്യങ്ങൾക്ക് വേണ്ട നടപടികൾ സ്വീകരിക്കാൻ കൊണ്ടയൂർ സ്വാമി
ചുമതലപ്പെടുത്തിയത് സേവാഭാരതി പ്രവർത്തകരെ
ആണ്.. ആ സേവാഭാരതി പ്രവർത്തകർ തന്നെയാണ് പൊതുശ്മശാനത്തിൽ ചിത ഒരുക്കിയതും ചിതക്ക്
അഗ്നി പകർന്നതും എല്ലാം..
പിന്നെ എങ്ങനെയാണ് ഇത്തരത്തിലുള്ള
വാർത്തകൾ ഉണ്ടായത്.....ഈ നാരായണൻ ഒരു ആർ എസ് എസ് കാരൻ ആണെന്ന് ആരാണ്
പ്രചരിപ്പിച്ചത്..അവിടെയാണ് ഈ ഫൌണ്ടേഷനും അതിന്റെ പ്രവർത്തകരും പ്രതിക്കൂട്ടിൽ
ആകുന്നത്..
ഈ വാർത്ത ഇങ്ങനെ
പ്രചരിച്ചപ്പോൾ സ്വാഭാവികമായി ബിജെപി യും സേവാഭാരതിയും രംഗത്ത് വന്നു അവർ അതിനു
മറുപടി പറഞ്ഞു..അവർ പറഞ്ഞത് നാരായണനെ പഞ്ചായത്ത് മെമ്പർ ഷെരീഫ് പറഞ്ഞതിന്റെ
അടിസ്ഥാനത്തിൽ ഹോസ്പിറ്റലിൽ എത്തിച്ചതും ചികിത്സ ഏർപ്പാട് ചെയ്തതും ഈ ഷെയ്ഖ്
സായിദ് ഫൗണ്ടേഷൻ ആണ്.. എന്നാൽ ആശ്രമത്തിൽ നിന്നുള്ള നിർദേശപ്രകാരം
ശവസംസ്കാരത്തിനുള്ള കാര്യങ്ങൾ എല്ലാം ചെയ്തതും ശവസംസ്കാരം നടത്തിയതും
സേവാഭാരതിയാണ്.. അവർ അതിനുള്ള തെളിവുകളും പുറത്തുവിട്ടു..
സന്ദേശം സിനിമയിൽ ഒരു മൃതദേഹം വെച്ചു രാഷ്ട്രീയം കളിക്കുന്ന ഒരു രംഗമുണ്ട്.. ആ രംഗം ഓർമ്മിപ്പിച്ചു നാരായണന്റെ ശവസംസ്കാരം..ഒരു അനാഥ പ്രേതം പോലെ അവസാനകാലം ജീവിച്ചു ഒത്തിരി വേദന അനുഭവിച്ചു മരിച്ച ഒരു മനുഷ്യന്റെ മൃതദേഹം വെച്ചു വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു ലീഗും അവരുടെ രണ്ടു ജനപ്രതിനിധികളും കൂടി..യാതൊരു വിവാദം ആയാൽ സിപിഎം ഉൾപ്പെടെ ഉള്ളവർ ലീഗിനൊപ്പം നില്ക്കും.. കാരണം മറുവശത്ത് സേവാഭാരതി ആണല്ലോ..
ഒരു കാര്യം ഈ രണ്ടു ജനപ്രതിനിധികളും മനസിലാക്കണം.. ജനപ്രതിനിധി എന്ന നിലയിൽ നിങ്ങൾക്ക് ശമ്പളം തരുന്നത് പാണക്കാട്ട് ഭണ്ഡാരത്തിൽ നിന്നല്ല.. ഇവിടുത്തെ പാവപ്പെട്ടവന്റെ നികുതിപ്പണത്തിൽ നിന്നാണ്.. അതിൽ ലീഗ് മാത്രമല്ല ഉള്ളത്.. എല്ലാ ഹിന്ദുക്കളും കൃസ്ത്യാനികളും ഇനി ഒരു മതവും ഇല്ലാത്തവരും ഉണ്ട്..
നാരായണന്റെ മൃതദേഹവുമായി
കോഴിക്കോട് നിന്ന് ഉപ്പളയിലേയ്ക്കുള്ള യാത്രയിൽ സകലമാന ചാനലുകളെയും പത്രങ്ങളെയും
വിളിച്ചു വിവരം പറയുന്നു..അങ്ങനെ നിരവധി ക്യാമറകൾ അവിടെ എത്തുന്നു.. മെമ്പർ
മാറിയും തിരിഞ്ഞും നടന്നും ഇരുന്നും ലൈവ് കൊടുക്കുന്നു.. ഇതിനിടയിൽ കൂടെ ഉണ്ടായിരുന്ന
ഈ സംഘടനയുടെ സ്റ്റിക്കർ ഒട്ടിച്ച ബനിയൻ ഇട്ട് ഒരുത്തനെ പിടിച്ചു മറിച്ചും
തിരിച്ചും നിർത്തി ഫോട്ടോ എടുക്കുന്നു.. വീഡിയോ പിടിക്കുന്നു.. ചൂട്ട് എടുക്കുന്നു
വെക്കുന്നു.. അവരുടെ ഒരു കഷ്ടപ്പാട് നോക്കണേ.. ഇതിനിടയിൽ ഈ സേവാഭാരതി പ്രവർത്തകനെ
ബോധപൂർവ്വം ഫോട്ടോയിൽ നിന്ന് ഒഴിവാക്കാൻ പെടുന്ന പാട് കണ്ട് കാണുന്നവർ
ചിരിക്കുന്നുണ്ടുമുണ്ട്..എങ്ങനെയെങ്കിലും ഈ പരിപാടിയുടെ ക്രെഡിറ്റ് ഇർഫാന
ഇക്ബാലിന് തന്നെ വേണം.. ആയിക്കോട്ടെ അതിനു എന്തിനാണ് ഈ ആർ എസ് എസ് നേ പിടിച്ചു
ഇടയിൽ ഇടുന്നത്.. ഇത്തരം ഷോ കളും ഫോട്ടോ ഷൂട്ട് കലാപരിപാടികളും ഒന്നും അവരുടെ ഒരു
ശീലമല്ല.... ഇടതു കൈ പോലും അറിയാതെ ഒരു കാര്യം ചെയ്യുന്നതാണ് അവരുടെ ശീലം.. അതിനാൽ
ഇറഫാന വെറുതെ തീപിടിപ്പിച്ചു വിയർക്കേണ്ട കാര്യമില്ല....
നിങ്ങളെ നിങ്ങളുടെ വാർഡുകളിലെ
ജനങ്ങൾ തിരഞ്ഞെടുത്തത് ആർ എസ് എസ് കാരുടെ ശവസംസ്കാരം നടത്താൻ ഷെയ്ഖ് സായിദ് ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ
സംഘടനയ്ക്ക് ചൂട്ട് കത്തിച്ചു കൊടുക്കാൻ അല്ല.. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നു
നിങ്ങൾക്ക് ശമ്പളം തന്നു ഇരുത്തിയിരിക്കുന്നത് ഏതെങ്കിലും ട്രസ്റ്റിനോ ചാരിറ്റബിൾ
സംഘടനായ്ക്കൊ വേണ്ടി രാവിലെ മുതൽ പണി എടുക്കാൻ അല്ല.. നിങ്ങൾ സത്യപ്രതിജ്ഞ ചെയ്ത വാചകം
ഓർമ്മയുണ്ടോ.. എന്റെ ഔദ്യോഗിക പദവിയിലെ
കർത്തവ്യങ്ങൾ ഭയമോ പക്ഷപാതമോ പ്രിയാ അപ്രിയങ്ങളോ വിദ്വേഷമോ കൂടാതെ വിശ്വസ്തതയോടും
പരമാവധി പ്രാപ്തിയോടും വിവേകത്തോടും കൂടി നിർവ്വഹിക്കുമെന്നും ഞാൻ ഈശ്വരനാമത്തിൽ
സത്യം ചെയ്യുന്നു..
ഇതിൽ നിങ്ങൾ രണ്ടും കാണിച്ചത് ഏതോ ഒരു ഫൌണ്ടേഷന് വേണ്ടി അവരുടെ പരസ്യത്തിന് വേണ്ടി അവരുടെ ഫണ്ട് പിരിവിനും അവരുടെ പ്രമോഷനും വേണ്ടി നിങ്ങൾക്ക് ജനങ്ങൾ തന്ന പദവി നിങ്ങൾ ദുരുപയോഗം ചെയ്തു.. അത് മാത്രമല്ല നാരായണൻ എന്ന വ്യക്തിക്ക് ഭരണഘടനാ പരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിങ്ങൾ രണ്ടാളും ചേർന്ന് നിഷേധിച്ചു..പകരം നിങ്ങളുടെ സ്വകാര്യ സ്വത്തായ ഒരു സംഘടനയുടെ പ്രമോഷന് വേണ്ടിയുള്ള ടൂൾ ആക്കി നാരായണന്റെ ജീവിതവും നാരായണന്റെ മരണവും നിങ്ങൾ ഉപയോഗിച്ചു.. നിങ്ങൾ നിങ്ങളുടെ ഫൌണ്ടേഷൻ ടെസ്റ്റി എന്ന നിലയിൽ 100 ശതമാനം ഉത്തരവാദിത്വം കാണിച്ചു.. എന്നാൽ ഒരു ജനപ്രതിനിധി എന്ന നിലയിൽ നിങ്ങൾ രണ്ടും 100 ശതമാനം പരാജയപ്പെട്ടു.. സത്യപ്രതിജ്ഞ ലംഘനം ആണ് നടത്തിയത്..
ഇത് ഒരു സാധാരണ മനുഷ്യസ്നേഹത്തിന്റെ പ്രവൃത്തിയായി ഒരിക്കലും കാണാൻ കഴിയില്ല ശ്രീമതി ഇർഫാനാ..ഓരോ ഹിന്ദുവും ബിജെപി യോ സേവാ ഭാരതിയോ അല്ല എന്നത് സമ്മതിക്കുന്നു.. എന്നാൽ കാണുന്ന എല്ലാ ഹിന്ദുവും എന്നുമുതലാണ് ഇർഫാനക്ക് ആർ എസ് എസ് ആയത്.. നിങ്ങളുടെ സൌകര്യം പോലെ കാണുന്ന ആളുകളെ എല്ലാം ആർ എസ് എസ് എന്ന് ചാപ്പ കുത്താൻ എന്ത് അധികാരമാണ് ഒരു തദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനങ്ങളുടെ നികുതിപ്പണത്തിൽ ജോലി ചെയ്യുന്ന ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ തിരഞ്ഞെടുത്തു ജോലി ചെയ്യുന്ന ജനപ്രതിനിധിക്ക് ഉള്ളത്..അതെല്ലാം ഭയങ്കര തെറ്റല്ലേ ശ്രീമതി.. ഇർഫനാ.. അധവാ ഇനി തെറ്റായി ആരെങ്കിലും റിപ്പോർട്ട് ചെയ്താൽ തന്നെ അത് തിരുത്തേണ്ട മര്യാദ നിങ്ങൾക്ക് ഉണ്ടല്ലോ..
ഒരു സ്ഥാപനത്തെ വിലയിരുത്തുമ്പോൾ അതിന്റെ നല്ല പ്രവർത്തനങ്ങൾ മാത്രമല്ല, കൂടുതൽ അറിയേണ്ട ചില കാര്യങ്ങളും ഉണ്ട്. സ്ഥാപനം എപ്പോൾ രജിസ്റ്റർ ചെയ്തു? ധനസ്രോതസ്സുകൾ എന്തൊക്കെയാണ്? പുറത്തുനിന്ന്.. യു.എ.ഇ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ധനസഹായം ലഭിക്കുന്നുണ്ടോ? വാർഷിക ചെലവും വരവും എത്രയാണ്? ട്രസ്റ്റിമാർ ആരൊക്കെയാണ്? സർക്കാർ രജിസ്ട്രേഷൻ ഏത് നിയമപ്രകാരമാണ്? (FCRA) രജിസ്ട്രേഷൻ ഉണ്ടോ? വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ടോ?ഇപ്പോ ഇന്നത്തെ ദിവസം fcra സംബന്ധിച്ച് ഇൻഡ്യ സഖ്യം നിയമസഭയിൽ ഒരു സംയുക്ത പ്രമേയം പാസാക്കിയിട്ടുണ്ട്.. നിയമസഭാ അങ്ങനെ പാസാക്കിയിട്ട് ഒരു കാര്യവുമില്ല.. അതൊക്കെ പാർലമെൻറ് ആണ് തീരുമാനിക്കുന്നത്.. ആ നിയമം പാസായാൽ ഈ ഷെയ്ഖ് സായിദ് ഫൗണ്ടേഷനും കൊണ്ടയൂർ ആശ്രമവും അതിന്റെ ഒരുപോലെ അതിന്റെ പരിധിയിൽ വരും..
@

0 അഭിപ്രായങ്ങള്‍