ഏതാണ്ട് പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നത്.. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ പേട്രിയറ്റ് എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും അതായിരുന്നു.... ഈ സിനിമ പുറത്തുവന്ന ഉടനെ ചില കോണുകളിൽ നിന്നും വന്ന അഭിപ്രായം കേട്ടപ്പോൾ സത്യത്തിൽ ചിരിയാണ് വന്നത്.. മമ്മൂട്ടി മോഹൻലാലിനെ പറ്റിച്ചു. അതായിരുന്നു പ്രധാന കമന്റ്. ഈ കമന്റ് അല്പം കൂടിയൊന്ന് വികസിപ്പിച്ചു മഹേഷും മമ്മൂട്ടിയും ചേർന്ന് മഹേഷ് എന്നുപറഞ്ഞാൽ ഈ സിനിമയുടെ സംവിധായകൻ മഹേഷ് നാരായണൻ, ആ മഹേഷും മമ്മൂട്ടിയും ചേർന്ന് മോഹൻലാലിനെ പറ്റിച്ചു. മഹേഷിന്റെ പ്രതികാരം എന്നുവരെ ടൈറ്റിൽ കാർഡ് ഉണ്ടാക്കി അതിന് ചുറ്റുമിരുന്നു ചർച്ച നടത്തിയവർ ഉണ്ട്. മുഖ്യധാരാ മാധ്യമങ്ങളാണ് ഇത്തവണ അരയും തലയും മുറുക്കി രംഗത്ത് വന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞു പെട്ടി പൊട്ടിച്ചില്ല എന്നത് കൊണ്ട് പെട്ടിക്ക് കാവലിരിക്കുന്ന മാധ്യമങ്ങൾക്ക് ബോറടിച്ചപ്പോൾ എന്തെങ്കിലും ഒരു വാർത്ത വേണ്ടേ എന്നത് കൊണ്ട് പെട്ടിയെ വിട്ട് പാവം മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഇട്ട് തന്നെ പണി കൊടുത്തു.. ചില യൂട്യൂബ് റിവ്യൂവർമാരും ഈ അഭിപ്രായക്കാർ ആയിരുന്നു.. ഇതിൽ നിന്ന് നമുക്ക് എന്ത് മനസിലായി.. ഫാൻ ഫൈറ്റിന്റെ യഥാർഥ കാരണക്കാർ ഇവിടുത്തെ വാർത്താ ചാനലുകളും ചില യൂട്യൂബ് ജ്യോത്സ്യൻമാരുമാണ്.. യഥാർഥ ഫാൻസ് എല്ലാം പോയി ടിക്കറ്റെടുത്ത് അടങ്ങി ഒതുങ്ങി ഇരുന്ന് സിനിമ കണ്ടു വീട്ടിൽ പോയി..
വിമർശനങ്ങൾ അധികമായപ്പോൾ മമ്മൂട്ടിയ്ക്ക് തന്നെ അതിനു മറുപടി പറയേണ്ടി വന്നു..
അദേഹം പറഞ്ഞു..പ്രേക്ഷകർക്ക് രസിക്കണമെന്ന പൂർണ്ണ ഉദ്ദേശത്തോടെയാണ് ഈ സിനിമ
ഒരുക്കിയിരിക്കുന്നത്....പകുതി കൊള്ളാം.. മറ്റ് ചിലർ പറയും മുക്കാലും കൊള്ളാം..
വേറെ ചിലർ പറയും ആദ്യം കൊള്ളാം എന്നൊക്കെ.. അങ്ങനെ ഓരോരുത്തരും പറയുന്ന അഭിപ്രായം
കേട്ടാകും നിങ്ങൾ സിനിമ കാണാൻ പോകുന്നത്.. എന്നാൽ നിങ്ങളുടെ ഇഷ്ടത്തിന്റെയും
അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ ഈ സിനിമ കാണുക.. വിലയിരുത്തുക.. ഇതാണ് മമ്മൂട്ടി
പറഞ്ഞ ഒരു നിർദേശം.... അതുതന്നെയാണ് എനിക്കും പറയാനുള്ളത്... അങ്ങനെയാണ് ഞാൻ ഈ
സിനിമ കണ്ടതും വിലയിരുത്തിയതും..എന്നാൽ ഈ മുകളിൽ പറഞ്ഞ അഭിപ്രായങ്ങളും വിമർശനങ്ങളുമല്ല
ഈ സിനിമയുടെ യഥാർഥ കുഴപ്പം.. അത് മറ്റ് ചിലതാണ്..അതിനെപ്പറ്റിയാണ് നമ്മൾ ഇവിടെ
സംസാരിക്കുന്നത്..
രണ്ട് സൂപ്പർ താരങ്ങൾ ഒന്നിച്ചഭിനയിച്ച സിനിമയെന്ന നിലയിൽ ഈ സിനിമ കാണാൻ
പോകുമ്പോൾ നിങ്ങൾ വലിയ പ്രതീക്ഷയുമായി പോയാൽ തീർച്ചയായും നിരാശപ്പെടേണ്ടി വരും
എന്നത് ഉറപ്പാണ്.. കാരണം ഈ സിനിമയുടെ സംവിധായകൻ മഹേഷ് നാരായണൻ ആണ്.. അദേഹത്തിന്റെ
കഴിഞ്ഞുപോയ സിനിമകൾ ഒന്ന് ഓർത്തിട്ട് വേണം നമ്മൾ ഈ സിനിമയിൽ വലിയ പ്രതീക്ഷ
വെക്കാൻ.. മമ്മൂട്ടിയും മോഹൻലാലും എല്ലാം ഇതിൽ ഉണ്ടെന്ന് പറഞ്ഞിട്ട്
കാര്യമില്ല..ഒരു നടന്റെ സ്റ്റാർഡത്തിന് പകരം അവരുടെ ആക്ടിങ് പൊട്ടൻഷ്യലിനെ പരമാവധി
ഉപയോഗപ്പെടുത്തുന്ന സംവിധായകന്മാരിൽ ഒരാളാണ് ഈ മഹേഷ് നാരായണൻ എന്നാണ് അദേഹം തന്നെ
അവകാശപ്പെടുന്നത്..എന്നാൽ മാലിക്ക് പോലെയുള്ള പക്കാ പ്രൊപ്പഗണ്ട സിനിമകളെ
രക്ഷിച്ചെടുത്തത് ഫഹദ് ഫാസിൽ പോലെയുള്ള നടന്മാരുടെ സ്റ്റാർഡം തന്നെയാണ് എന്ന്
എല്ലാവർക്കും അറിയാം.. അദേഹത്തിന്റെ മറ്റുള്ള പൂർണ്ണസിനിമകൾ എന്ന്
വിശേഷിപ്പിക്കാവുന്ന ടേക്ക് ഓഫ്.. സീയൂ സൂൺ.... അറിയിപ്പ്.. തുടങ്ങിയ സിനിമകൾ
കണ്ടാൽ മഹേഷ് നാരായണൻ ഒരു ടെക്നീഷ്യൻ മാത്രമാണ് എന്ന് നമുക്ക് ബോധ്യമാകും.. അദേഹം
ഒരു നല്ല തിരക്കഥാകൃത്ത് അല്ല.. അത് മനസിലാക്കി തന്നെയാണ് ഈ മമ്മൂട്ടിയും
മോഹൻലാലും മഹേഷ് നാരായണൻ ഒരു കഥ പറഞ്ഞപ്പോൾ അഭിനയിക്കാൻ തയാറായത്.. അല്ലാതെ അവർ
രണ്ടുപേരും മണ്ടന്മാരായതുകൊണ്ടല്ല.. ഈ മഹേഷ് നാരായണൻ ജനിക്കുന്നതിന് മുൻപ്
സിനിമയിൽ അഭിനയിച്ചു തുടങ്ങിയ നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും..അത് ഈ മഹേഷ്
നാരായണന് മനസിലായില്ല എങ്കിൽ നമ്മളെങ്കിലും മനസിലാക്കുക..
ഈ സിനിമയ്ക്ക് പറ്റിയ കുഴപ്പമെന്താണ് എന്നത് ഇപ്പോൾ ചിലർക്കെങ്കിലും മനസിലായി
എന്ന് കരുതട്ടെ.... മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും വലിയ ഒരു ബിഗ് ബഡ്ജറ്റ്
സിനിമയാണ് ഇത്.. ഇത്തരമൊരു വലിയ ക്യാൻവാസിൽ ഒരു കമേഴ്ഷ്യൽ സിനിമ ആദ്യമായി ആണ്
മഹേഷ് നാരായണൻ ചെയ്യുന്നത്..മാലിക്ക് എന്ന സിനിമയിലൂടെ നടത്തിയ ശ്രമം ഫലിക്കാതെ
വന്നപ്പോൾ അതിനേക്കാൾ മുകളിലുള്ള ഒരു ശ്രമമാണ് ഈ സിനിമ. മമ്മൂട്ടിയുടെയും
മോഹൻലാലിന്റെയും താരപദവിയേക്കാൾ അവരുടെ അഭിനയത്തെ കൂടുതൽ ഉപയോഗപ്പെടുത്തുന്ന
കഥാപാത്രങ്ങളാണ് ഇനി നമുക്ക് വേണ്ടത് എന്ന നിലപാടാണ് മഹേഷ് നാരായണൻ എന്ന
സംവിധായകന് ഉള്ളത്.. ആ നിലപാടിനോട് എനിക്കും യോജിപ്പാണ്. അങ്ങനെ വരുമ്പോൾ ഇവരുടെ ഈ
റീയൂണിയൻ ട്വന്റി ട്വന്റി പോലെ തന്നെ ആയിരിക്കണം എന്ന് നമ്മൾ ആഗ്രഹിക്കാനും
പാടില്ല.... വീണ്ടുമൊരു അഡ്വ. രമേശ്
നമ്പ്യാരേയും ദേവരാജ പ്രതാപവർമ്മയെയും സൃഷ്ടിക്കാൻ ജോഷിയും അതിനു തിരക്കഥ എഴുതാൻ ഉദയകൃഷ്ണയും
സിബി കെ തോമസും എല്ലാം ഇവിടെത്തന്നെ ഉണ്ട്.. എന്നാൽ നമ്മൾ അതാണോ ആഗ്രഹിക്കുന്നത്..
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നൂറ് കണക്കായ വ്യത്യസ്ത വേഷങ്ങൾ നമ്മൾ
കണ്ടുകഴിഞ്ഞു.. എത്രകണ്ടാലും മലയാളിക്ക് അവരെ മതിയാകുന്നില്ല.. അതുകൊണ്ടു
കണ്ടതുതന്നെ തന്നെയും പിന്നെയും കണ്ടോണ്ട് ഇരിക്കണം എന്നാണോ.. മമ്മൂട്ടിയും
മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന 56 മത്തെ സിനിമയാണ് ഇത്.. ആദ്യകാലങ്ങളിൽ ഇവർ
രണ്ടും അവരുടെ ചെറുപ്പ കാലത്ത് അച്ഛനും മകനുമായി വരെ അഭിനയിച്ചിട്ടുണ്ട്..
ഈ രണ്ടുപേരും ഇനിമുതലെങ്കിലും ചേർന്ന് അഭിനയിക്കുമ്പോൾ രണ്ടുപേരെയും അല്ലെങ്കിൽ
അവരുടെ കഥാപാത്രങ്ങളെ തൂക്കം നോക്കി അളന്ന് വിലയിരുത്തുന്ന പതിവ് പരിപാടി
അവസാനിപ്പിക്കണം.. അതിനു വേണ്ടി കട്ടിയും ത്രാസുമായി ആരും സിനിമകാണാൻ വരണ്ട എന്ന്
ഈ താരങ്ങളും തീരുമാനിക്കണം..സ്ക്രീൻ പ്രസൻസ് അളന്ന് നോക്കാൻ മെഷർമെന്റ് ടേപ്പുമായി
ആരും പോകേണ്ടത് ഇല്ല.. മമ്മൂട്ടി അഭിനയിക്കുന്ന ഒരു സിനിമ എന്നും ഒരു വലിയ സിനിമയായിട്ടാണ്
പ്രേക്ഷകർ കാണുന്നത്.. അതുപോലെതന്നെ മോഹൻലാൽ അഭിനയിക്കുന്ന സിനിമയും.. ഇവർ
രണ്ടുപേരും ഒന്നിച്ചഭിനയിക്കുമ്പോൾ സ്വാഭാവികമായും ആ സിനിമ ഒരു മുട്ടൻ സിനിമയായി
മാറും.. സിനിമയും സിനിമയും ചേരുന്ന ഒരു സിനിമ സ്ക്വയർ.. അതിനോടൊപ്പം കുഞ്ചാക്കോ
ബോബൻ, ഫഹദ് ഫാസിൽ, രേവതി, നയൻതാര, തുടങ്ങിയ വലിയ താരങ്ങളും ഒപ്പം ചേരുമ്പോൾ
സ്വാഭാവികമായും കൂടുതൽ പ്രതീക്ഷയുള്ള ഒരു സിനിമയായി ഏത് സിനിമയും മാറും..അങ്ങനെ
പ്രതീക്ഷയോടെ പോയാൽ ഗുണമുണ്ടോ എന്നതാണ് നമ്മൾ നോക്കുന്നത്.. പ്രതീക്ഷ തെറ്റിപ്പോയാൽ
അടിമുടി പോയി..
മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചതുകൊണ്ടോ.. മോഹൻലാലിന് സ്ക്രീൻ
സ്പേസ് അല്പം കുറഞ്ഞുപോയത് കൊണ്ടോ അല്ല ഈ സിനിമ പ്രതീക്ഷിച്ച അളവിൽ ക്ലിക്ക് ആകാതെ
പോയത്.. ഈ സിനിമ അവതരിപ്പിച്ച വിഷയം തന്നെയാണ്.. സൈബർ ലോകമാണ് ഈ സിനിമയുടെ വിഷയം..
സൈബർ ലോകത്ത് മനുഷ്യരുടെ സ്വകാര്യത നഷ്ടപ്പെടുന്നുണ്ടോ എന്നാണ് ഈ സിനിമ ചർച്ച
ചെയ്യുന്നത്.. ഇത് വളരെ കാലികപ്രസക്തിയുള്ള ഒരു വിഷയമാണ്..ഡിജിറ്റൽ കാലഘട്ടത്തിലെ
ഗൌരവമുള്ള ഒരു വിഷയം.. എന്നാൽ ഒട്ടും പുതുമയുള്ള ഒരു വിഷയമല്ല.. ഈ സൈബർ പ്ലാറ്റ്
ഫോമിലെ പ്രശ്നങ്ങൾ വിഷയങ്ങളായി വന്ന നിരവധി സിനിമകൾ നമ്മുടെ മുന്നിലുണ്ട്..
പ്രത്യേകിച്ചും ചില മനോഹരമായ തമിഴ് സിനിമകൾ....അതിനൊക്കെ മുകളിലേക്ക് വളരാൻ ഈ
സിനിമയുടെ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടില്ല....ഈ സിനിമ ആദ്യം തമിഴിൽ ചെയ്യാനാണ് മഹേഷ്
നാരായണൻ ആലോചിച്ചത് എന്നാണ് ഒരു ശ്രുതി പടരുന്നത് ഇപ്പോൾ....തമിഴ് സിനിമകൾക്ക്
പറ്റിയ ഒരു സങ്കേതവും വിഷയവും ആയിരുന്നു ഇതിന്റെ കഥ..കമലഹാസന്റെ കൂടെ വിക്രം എന്ന
സിനിമയിൽ എഡിറ്റർ ടേബിളിൽ പ്രവർത്തിച്ച സൌഹൃദവും പരിചയവും വെച്ചുകൊണ്ട് ഒരു തമിഴ്
സിനിമ മഹേഷ് നാരായണൻ ചെയ്യുന്നു എന്നൊരു വാർത്ത കുറെകാലം മുൻപ് ഉണ്ടായിരുന്നു..
എന്നാൽ ഈ സിനിമയുടെ കഥ കേട്ടപ്പോൾ ആ കഥ തമിഴ് നാട് രാഷ്ട്രീയത്തിൽ ചില പ്രശ്നങ്ങൾ
ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കി കമലഹാസൻ താല്കാലികമായി ആ പ്രോജക്ടിൽ
നിന്ന് പിന്മാറിയത് ആണെന്നാണ് ഇപ്പോൾ പറയപ്പെടുന്നത്.. കാരണം സ്റ്റാലിൻ സർക്കാർ
വിദ്യാർഥികൾക്ക് സൌജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്തിരുന്നു.. ഈ സിനിമയുടെ പ്രധാന
വിഷയവും അതാണ്.... തിരഞ്ഞെടുപ്പ് കാലത്ത് ഇത് വോട്ടർമാർക്ക് ഇടയിൽ ആശയക്കുഴപ്പം
ഉണ്ടാക്കണ്ട എന്ന് കരുതിയും ഇപ്പോൾ നല്ല കൂട്ടുകാരനായി ഇരിക്കുന്ന സ്റ്റാലിനെ
മുഷിപ്പിക്കണ്ട എന്ന് കരുതിയുമാണ് കമൽ ഈ പ്രോജക്റ്റ് ഉപേക്ഷിച്ചത് എന്നാണ്
പറയുന്നത്.. എന്തായാലും കമൽ വേണ്ട എന്നുവെച്ച സാധനം മഹേഷ് നാരായണൻ മലയാളത്തിൽ
കൊണ്ടുവന്നു അടിച്ചു ഏൽപ്പിച്ചു..അവതരിപ്പിച്ചു....
നമ്മുടെ രാജ്യ സുരക്ഷയ്ക്ക് വേണ്ടി രൂപപ്പെടുത്തിയ ഒരു സോഫ്റ്റ് വെയർ.. അത്
പിൽക്കാലത്ത് സാധാരണക്കാരുടെ സ്വകാര്യതയ്ക്ക് എങ്ങനെ ഭീഷണിയാകുന്നു എന്നും
കോർപ്പറേറ്റുകൾ അത് എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നും ആണ് ഈ സിനിമ
വിഷയമാക്കുന്നത്.. ഈ വിഷയം നിരവധി രൂപത്തിൽ ഭാവത്തിൽ എല്ലാ ഭാഷകളിലും
വന്നിട്ടുള്ളത് തന്നെയാണ്.. അതുകൊണ്ടുതന്നെ ഒരു സോളിഡ് തിരക്കഥ ഇല്ലാതെ ഈ സിനിമയ്ക്ക് മുന്നോട്ട് പോകാൻ ആകില്ല എന്നതാണ്
സത്യം.. അതില്ല എന്നതാണ് ഒന്നാമത്തെ കുറവ്.. ഈ സിനിമയോ സിനിമയുടെ സംഭവങ്ങളോ
ഒരിടത്തും വൈകാരികമായി പ്രേക്ഷകരെ കണക്റ്റ് ചെയ്യുന്നതും ഇല്ല..
എന്നാൽ സാങ്കേതികമായി ഈ സിനിമ ഒരു അന്താരാഷ്ട്ര നിലവാരം പുലർത്തുന്നുണ്ട്..
ക്യാമറ..ആർട്ട്..എഡിറ്റിങ്..മ്യൂസിക്ക്....ആക്ഷൻ രംഗങ്ങൾ..ഫൈറ്റ് ഒക്കെ നല്ല
പുതുമയുള്ള രീതിയിൽ ആണ് എടുത്തു വെച്ചിരിക്കുന്നത്.. മമ്മൂട്ടി ഒരു ഫ്ലൈറ്റിൽ
കിടന്നു ഫൈറ്റ് ചെയ്യുന്നു.. പ്ലെയ്ൻ ഫൈറ്റ്.. അപ്പോൾ മോഹൻലാലാലിനെ കുറയ്ക്കാൻ
പറ്റുമോ.. മോഹൻലാൽ ഒരു ലിഫ്റ്റിൽ കിടന്നു ഫൈറ്റ് ചെയ്യുന്നു.. ലിഫ്റ്റ് ഫൈറ്റ്..
പിന്നെ ഒരു കാർ ചെയ്സ് ഉണ്ട്.. അതിനോട് അനുബന്ധിച്ച് ഒരു ഫൈറ്റ് വേറെ.. ഇതൊക്കെ
എന്തിന് എന്നായിരുന്നു പ്രേക്ഷകർ ചോദിച്ചത്....അങ്ങനെ സാങ്കേതിക വശം എല്ലാം
നന്നായി ചെയ്തു വെച്ചിട്ടുണ്ട്.... അതാണ് ഞാൻ പറഞ്ഞത് മഹേഷ് നാരായണൻ ഒരു നല്ല
ടെക്നീഷ്യൻ ആണെന്ന്.. എന്നാൽ അതുകൊണ്ടൊന്നും ഒരിക്കലും ഒരു നല്ല സിനിമ
ഉണ്ടാകുന്നില്ല.....
എന്നാൽ പതിവ് സിനിമാ മാതൃകകൾ പിന്തുടരാതെ ആണ് ഈ സിനിമ ഉണ്ടാക്കിയത് എന്ന്
ഇതിന്റെ സംഘാടകർ കഴിഞ്ഞ ദിവസവും ആവർത്തിച്ചു പറഞ്ഞു.. പതിവ് പോലെ ഈ സിനിമയുടെ
ഗണത്തിൽപ്പെട്ട ഇതിന് മുൻപ് പുറത്തിറങ്ങിയ എല്ലാ സിനിമകളുടെയും മാതൃക ഈ സിനിമയിൽ
ഉണ്ട്..മമ്മൂട്ടിയുടെ ന്യൂഡൽഹി മുതൽ മോഹൻലാലിന്റെ മുളമൂട്ടിൽ അടിമ മുതലുള്ള
സിനിമകളുടെ എല്ലാം സ്വാധീനവും പ്രേരണയും ഈ സിനിമയിൽ കാണാം..
സ്പൈ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന ഒരു സർവൈലൻസ് തീം ആണ് ഈ
സിനിമയിൽ ഉള്ളത്.. മമ്മൂട്ടി അവതരിപ്പിക്കുന്ന ഡാനിയേൽ ജെയിംസ് എന്ന ഒരു ഡിഫൻസ്
റിസർച്ച് വിങ് ഉദ്യോഗസ്ഥനാണ് ഈ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നായകൻ..മമ്മൂട്ടി
തന്നെയാണ് നായകൻ.. ഈ സിനിമ കാണുമ്പോൾ പണ്ട് നടന്ന പെഗാസസ് സ്പൈവേർ വിവാദമൊക്കെ
ഓർമ്മയുള്ളവർക്ക് ഈ സിനിമ കുറച്ചുകൂടി ഡൈജസ്റ്റ് ആകും.. നായകൻ ഡാനിയേൽ ജെയിംസ്..
നായകനെ സഹായിക്കുന്ന നായിക യുകെ പൌരത്വമുള്ള ചാവക്കാട്ട് കാരി ഐഷ.. ഐഷയെ
കേരളത്തിലുള്ള ആളുകൾ വിശേഷിപ്പിക്കുന്നത് പാകിസ്താൻ കാരിയാണ് എന്ന് മമ്മൂട്ടിയെ
കൊണ്ട് പറയിപ്പിച്ചു ഒരു പൊളിറ്റിക്കൽ കറക്റ്റ്നസ് സിനിമയുടെ നെറ്റിപ്പട്ടമായി
കെട്ടാൻ മഹേഷ് നാരായണൻ ശ്രമിച്ചിട്ടുണ്ട്.. സത്യത്തിൽ എന്തിനാണ് അങ്ങനെ ഈ
ഐഷയെപ്പോലെ ഒരു കഥാപാത്രത്തെ ഉണ്ടാക്കിയത്
എന്ന് എനിക്കും അറിയില്ല മഹേഷ് നാരായണനും അറിയില്ല.. ഈ പാകിസ്താൻ ബന്ധം മറ്റൊരു
അവസരത്തിലും സിനിമയിൽ പ്രയോഗിക്കുന്നുണ്ട്.. ഒരു കഥാപാത്രത്തിനെ ആ കഥാപാത്രത്തിന്റെ
പേര് രാധാകൃഷ്ണൻ എന്നാണ്.. ആ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തുന്ന
ഒരു അവസരത്തിൽ മമ്മൂട്ടി ഈ സിനിമയിൽ പറയുന്ന ഡയലോഗ് എനിക്ക് പാകിസ്താനിൽ എല്ലാം
ആളുകൾ ഉണ്ടെന്നത് അറിയാമല്ലോ എന്നൊക്കെയാണ്..പണ്ട് ഏതോ ഒരു സത്യൻ അന്തിക്കാട്
സിനിമയിൽ മുംബയിൽ മാത്രമല്ല ഈ കൊച്ചിയിലും ഉണ്ട് അധോലോകം എന്ന് ഒരു കോമഡി ഡയലോഗ്
രഞ്ജി പണിക്കർ പറയുന്നതുപോലെ ആണ് എനിക്ക് തോന്നിയത്....സത്യത്തിൽ അങ്ങനെ ഒരു
ഡയലോഗ് പറയിപ്പിച്ചത് എന്തിനാണ് എന്ന് ആലോചിക്കുകയായിരുന്നു ഞാൻ..അതിൽ ഒരു വൃത്തികെട്ട
ചിന്താഗതിയും വിലകുറഞ്ഞ രാഷ്ട്രീയവും ഉണ്ട്..പാവം പാകിസ്ഥാനെ ഒന്ന് വെറുതെ വിടാൻ
ദയവായി ഈ സിനിമാക്കാർ ശ്രമിക്കണം.. ഒരു പാകിസ്താന് അനുകൂല ഡയലോഗും ഒരു മുസ്ലീം
നാമത്തിലുള്ള കഥാപാത്രത്തിന്റെ രക്തസാക്ഷിത്വവും ഉണ്ടെങ്കിൽ സിനിമ മഹത്തരമായി
എന്ന് കരുതുന്ന ഈ വക സംവിധായകരെ ഇനി എത്ര കാലം കൂടി മലയാളി സഹിക്കണം....അത് ഈ
സിനിമയിൽ പ്രകടമായി ഉള്ളതാണ്.. ഈ സിനിമ
പ്രതീക്ഷിച്ച നിലവാരത്തിൽ എത്താതെ പോയതിന് കാരണങ്ങളിൽ ഒന്നും അതാണ്..
കുത്തിയിരുന്നു ആലോചിച്ചു നല്ല തിരക്കഥ ഉണ്ടാക്കേണ്ടതിന് പകരം ഇതുപോലെ ചില ചെപ്പടി
വിദ്യകൾ കൊണ്ട് രക്ഷപ്പെടാം എന്ന് ചിന്തിക്കുന്നത് ആണ് സിനിമയ്ക്ക് തന്നെ ദോഷം
ചെയ്യുന്നത്....ഇനിയിപ്പം ഇപ്പം മമ്മൂട്ടിക്കല്ല മഹേഷ് നാരായണൻ എന്ന മഹാ നാരായണന്
പോലും പാകിസ്താനിൽ ആളുണ്ട് എങ്കിലും പടം
ഓടണം എങ്കിൽ ആ പടം നന്നാകണം.. അല്ലാതെ ഒരു ബന്ധവും കുന്തവുമില്ലാത്ത ഇത്തരം കഥയും
എഴുത്തുമായി വന്നാൽ പാകിസ്താനിൽ പോലും ടിക്കറ്റ് വിൽക്കില്ല.. ഇല്ലാത്ത ഇത്തരം ഡയലോഗ് മാത്രം വെച്ചു കാച്ചിയാൽ
മമ്മൂട്ടിയല്ല മോഹൻലാൽ നായകനായാലും അത് ഇനി പേട്രിയറ്റ് ആയാലും രാജ്യദ്രോഹി ആയാലും
ഇതുപോലെ പൊട്ടിപ്പാളീസ് ആയി പെട്ടിയിലാകും എന്റെ മഹേഷേ.. അതിനായിട്ട് പ്രതികാരത്തിന്
ഒന്നും ഇറങ്ങിയിട്ട് ഒരു കാര്യവും ഇല്ല..
മഹേഷിന്റെ ഇതുവരെയുള്ള സിനിമകളിൽ ഏറ്റവും പണച്ചിലവ് ഉള്ള സിനിമയാണ് ഇത്..
ഒരുപക്ഷേ ഏറ്റവും അധികം ജനം കണ്ട സിനിമയും ഇതാകും.. അത് മഹേഷിന്റെ മിടുക്ക്
കൊണ്ടല്ല.. കുറെ കാലത്തിന് ശേഷം മമ്മൂട്ടിയെയും മോഹൻലാലിനേയും ഒരുമിച്ച് കാണാനുള്ള
ആർത്തികൊണ്ടു ടിക്കറ്റ് എടുത്തു പോയതാണ് ജനം.. ഇനി അത്തരം അബദ്ധം സംഭവിക്കില്ല
എന്ന് അവർക്ക് അറിയാം.. ഇവരെ രണ്ടുപേരെയും ഒപ്പം നിർത്തിയുള്ള ഒരു പ്രൊപ്പഗണ്ട ഉണ്ടായിരുന്നു എന്നത്
സൂക്ഷ്മമായി പടം കണ്ടവർക്ക് മനസിലായി.. അതാകും അവർ മഹേഷിന്റെ പ്രതികാരം എന്നൊക്കെ
വെച്ചു കാച്ചിയത്..മഹേഷിന്റെ സിനിമകളിൽ ഏറ്റവും മോശം സിനിമയല്ല ഇത്.. ഒരു തവണ
കണ്ട് വെറുതെ കുറച്ചു സമയം കളയാം എന്നല്ലാതെ കാര്യമൊന്നും ഇല്ല ഇതിൽ.. ഇതിന്റെ
കേട് തീർക്കാൻ ഞാൻ ott യിൽ പോയി
രജനീകാന്തിന്റെ ജയിലർ ഒന്നുകൂടി കണ്ടു.. അപ്പോഴാണ് ഒരു സമാധാനം ആയത്.. സിനിമയെ
അല്ലെങ്കിൽ എന്നെപ്പോലെ ഉള്ളവർ വെറുത്തുപോകും.. എന്തായാലും തുടക്കത്തിൽ മോഹൻലാലിന്
പകരം മഹേഷ് സുരേഷ് ഗോപിയെ ആണ് ആദ്യം
ആലോചിച്ചത് എന്ന് കേൾക്കുന്നു..ഭാഗ്യത്തിനാണ് അങ്ങേര് രക്ഷപ്പെട്ടത്..അങ്ങേർക്ക്
കുറെകാലമായി നല്ല ഭാഗ്യമാണ്..മോഹൻലാലിന്റെ വിധിയെ തടുക്കാൻ മോഹൻലാലിന് പോലും
കഴിയില്ല..
മമ്മൂട്ടി മോഹൻലാൽ മുൻകാല സിനിമകൾ പോലെയുള്ള സ്റ്റാർ വാർ എന്നുവെച്ചാൽ കൊണ്ടും
കൊടുത്തുമുള്ള പരസ്പരമത്സരം ഈ സിനിമയിൽ ഇല്ല.. എന്നാൽ ക്ലീഷേ പരിപാടികൾ ആണ് കഥയുടെ
തുടക്കം മുതൽ കാണുന്നത്..നായകൻ നല്ലവൻ ആണ്.. ബുദ്ധിരാക്ഷസൻ ആണ്.. സർക്കാർ ആകെ
കുഴപ്പം പിടിച്ച സർക്കാർ ആണ്.. വില്ലൻ ആണ്.. രാജ്യസ്നേഹിയായ നായകനെ സർക്കാർ ഒരു സുപ്രഭാതത്തിൽ രാജ്യദ്രോഹി ആക്കുന്നു..
രാജ്യദ്രോഹിയായ നായകൻ പാകിസ്താൻ കാരിയുടെ സഹായത്തോടെ രാജ്യം വിടുന്നു.. പിന്നെ
പകരം ചോദിക്കാൻ വരുമ്പോൾ സഹായിക്കാൻ എത്തുന്നത് കേണൽ റഹീം.. പിന്നെ മൈക്കിൾ
....റഹീമും ഡാനിയേലും ഐഷയും മൈക്കിലും എല്ലാം ചേർന്ന് സുന്ദരം എന്ന വില്ലനേയും മകൻ
ശക്തി സുന്ദരം എന്ന വില്ലനേയും തകർക്കുന്നു.. ഹോ എന്തൊരു ഭാവന.. ഭാവനയുടെ പിന്നിലെ
മൂന്നാം കിട രാഷ്ട്രീയം ആർക്കും മനസിലായില്ല.. അതാണ് മഹേഷിന്റെ പ്രതികാരം..
വീഡിയോ കാണുക..

0 അഭിപ്രായങ്ങള്‍