Ticker

6/recent/ticker-posts

ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ

 

ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ

തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ഗംഭീരപ്രകടനത്തിന് ശേഷം, വിജയിച്ച എംഎൽഎമാരും ഘടകകക്ഷിയുടെ നേതാക്കന്മാരും ഒരു ഹിതപരിശോധനയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം തിരുവനന്തപുരം കെപിസിസി ആസ്ഥാനത്ത് ഒത്തുകൂടി. പ്രധാനമായും ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ വേണ്ടിയുള്ള നിർണായകമായ നിയമസഭാകക്ഷി യോഗവും അവിടെ നടന്നു. യോഗത്തിൽ പങ്കെടുക്കാൻ എത്തിയ കൊല്ലത്തെ നിയുക്ത എംഎൽഎയും കോൺഗ്രസ് നേതാവുമായ  ശ്രീമതി. ബിന്ദുകൃഷ്ണയോടുള്ള ചെറിയാൻ ഫിലിപ്പിന്‍റെ പെരുമാറ്റം ഇപ്പോൾ വാർത്തകളിലും സോഷ്യൽമീഡിയയിലും ചർച്ചയായി മാറിയിരിക്കുകയാണ്. ആ യോഗത്തിലേക്ക് കടന്നുവരുന്ന ബിന്ദുകൃഷ്ണ ആദ്യം പത്രക്കാരോടും പിന്നെ പ്രവർത്തകരോടും സംസാരിച്ചു മുന്നോട്ട് വരുമ്പോൾ നിലവിൽ കോൺഗ്രസ് ആയി നടക്കുന്ന ചെറിയാൻ ഫിലിപ്പ് ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ചത് നമുക്ക് ദൃശ്യങ്ങളിൽ കാണാം. ബിന്ദുകൃഷ്ണ മുന്നോട്ടു നടക്കാൻ തുടങ്ങിയെങ്കിലും ചെറിയാൻ ഫിലിപ്പ്  വീണ്ടും വട്ടം നിൽക്കുകയും തോളിലൂടെ കയ്യിട്ട് ബലമായി ആലിംഗനം ചെയ്യാൻ ശ്രമിക്കുകയും എന്നാൽ ബിന്ദുകൃഷ്ണ അതിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും പ്രതിഷേധിക്കുകയും എതിർക്കുകയും ചെയ്തുകൊണ്ട്   കൈകൂപ്പി തൊഴുതു കൊണ്ട് ചെറിയാനെ ഒഴിവാക്കി മുന്നോട്ട് പോകുകയും ചെയ്യുകയായിരുന്നു. ഈ രംഗത്തിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെറിയാൻ എതിരെ ശക്തമായ പ്രതിഷേധവും രോഷവും ഉയരുകയും ചെയ്തിരിക്കുകയാണ്. മറ്റു നേതാക്കന്മാരും പ്രവർത്തകരും മാധ്യമങ്ങളും ഒക്കെ നോക്കി നിൽക്കുമ്പോഴാണ് ചെറിയാച്ചന്റെ ഈ പ്രകടനം എന്നതാണ് നാണക്കേട്.    

കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്നതിനിടയിൽ ഇന്ദിരാഭവനിലേക്ക് എത്തുന്ന എംഎൽഎമാരെ സ്വീകരിക്കാൻ എന്നവ്യാജേന അവിടെ അതിൻറെ പരിസരത്തൊക്കെ ചുറ്റിപറ്റിനിന്ന് ചെറിയാൻ ഫിലിപ്പ് കാണിച്ചുകൂട്ടിയ കോപ്രായങ്ങൾ ടെലിവിഷനിലൂടെ സോഷ്യൽ മീഡിയയിലൂടെ കേരളത്തിലെ ജനങ്ങൾ ലൈവായി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കോൺഗ്രസിന്‍റെ  ആസ്ഥാനത്തേക്ക് എത്തുന്നവരെയെല്ലാം കെട്ടിപ്പിടിച്ചും  ഉമ്മവച്ചും സ്വീകരിക്കാൻ ഇയാളെ ആരാണ് ചുമതലപ്പെടുത്തിയത് എന്നതാണ് അത് കണ്ടുനിൽക്കുന്ന കോൺഗ്രസുകാർ തന്നെ ചോദിക്കുന്നത്. അതോ ഇത് ഇനി വിജയാഘോഷത്തിന്റെ ഭാഗമായി കോൺഗ്രസ് തന്നെ സ്പോൺസർ ചെയ്ത് നടത്തിപ്പ് ചെറിയാൻ ഫിലിപ്പിനെ എൽപ്പിച്ചതാണോ എന്നും സംശയമുണ്ട്. ബലമായി കയറിപ്പിടിക്കുന്നതും ആ സമയം ബിന്ദുകൃഷ്ണ ശക്തമായി  എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ഒറ്റ ദൃശ്യത്തിൽ നിന്നുതന്നെ ചെറിയാൻ ഫിലിപ്പിന്‍റെ  പേരില്‍  കേസെടുത്തു അയാളെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കേണ്ടതാണ്. അതൊക്കെ കോൺഗ്രസിന്‍റെ  അകത്തളത്തിലെ സ്വകാര്യ വിഷയങ്ങൾ. അതിലൊന്നും നമ്മൾ ഇടപ്പെടേണ്ട കാര്യമില്ല. രാഹുൽമാങ്കൂട്ടത്തിന്‍റെ  കേസ് ഒന്നാം ബലാത്സംഗം രണ്ടാം ബലാത്സംഗം മൂന്നാം ബലാത്സംഗം എന്ന് നമ്പരിട്ട് കുറ്റപത്രം സമർപ്പിച്ചുകൊണ്ട് ഇരിക്കുന്നതെ ഉള്ളൂ. അത് കഴിഞ്ഞു പല നേതാക്കളെയും പിടികിട്ടാനുണ്ട്. ആ പണിയും ചെയ്യണം. പാലക്കാട്ടെ പണി കഴിഞ്ഞു വണ്ടി വിട്ട് തിരുവനന്തപുരം വരെ വരാൻ കുറച്ചു സമയമെടുക്കും. അതിനിടയിൽ നിരവധി കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. അതൊക്കെ മനസിലാക്കി കോൺഗ്രസ് ഇനിയുള്ള കാലമെങ്കിലും നോക്കിയും കണ്ടും പോയാൽ നല്ലതാണ്.      

അടിമുടി കോൺഗ്രസുകാരൻ എന്ന് അവകാശപ്പെടുന്ന ബുദ്ധിജീവി, കോൺഗ്രസ് പാളയത്തിലും ഇടതുപാളയത്തിലും മാറിമാറി കിടന്നുറങ്ങിയ പാരമ്പര്യമുള്ള ഒരു കോൺഗ്രസുകാരനാണ്. എടുത്താൽ പൊങ്ങാത്ത "പുത്തക"വും അതിനേക്കാൾ ഭാരമുള്ള തലയുംവാലുമായി നടക്കുന്നത് കൊണ്ട് കോൺഗ്രസിനും ഇടതുപക്ഷത്തിനും ഇത്തരം ജീവികളെ വലിയ സ്നേഹവും ബഹുമാനവും ആണല്ലോ. എന്നാൽ ഇവനെയൊക്കെ ഇടതും വലതും കക്ഷികൾ തിരിച്ചറിഞ്ഞില്ല എങ്കിലും ജനങ്ങൾ ആദ്യം തന്നെ തിരിച്ചറിഞ്ഞു. രണ്ട് മുന്നണികളിലുമായി മാറിയും തിരിഞ്ഞും നാല് തവണ തിരഞ്ഞെടുപ്പിൽ നിന്നിട്ടും ഒരു തവണ പോലും ജനം ഈ മഹാനെ നിയമസഭ കാണിച്ചില്ല. കോൺഗ്രസിലും ഇടതുപക്ഷത്തുമായിട്ട് 1991 മുതൽ 2011 വരെ 20 വർഷക്കാലം 4 തവണ തെരഞ്ഞെടുപ്പിന് നിന്ന ഇയാളെ ജനങ്ങൾ നിയമസഭയിൽ കയറാൻ അനുവദിക്കാതെ ഓടിച്ചു വിട്ടതാണ്.  ആദ്യം കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി കോട്ടയത്ത് നിന്ന്      ടി. കെ. രാമകൃഷ്ണനോട് മനോഹരമായി തോറ്റു. ജയിക്കുന്ന സീറ്റൊന്നും കോൺഗ്രസ് തരുന്നില്ല എന്ന് പരാതി പറഞ്ഞുകൊണ്ട് പിന്നെ കരഞ്ഞും കൂവിയും ഇടതുപാളയത്തിൽ ഓടിച്ചെന്ന് അഭയം പ്രാപിച്ച ഈ അഭിനവ ബുദ്ധിജീവി പിന്നെ ഇടതുസ്വതന്ത്രനായി മൂന്നുതവണ നിയമസഭയിലേക്ക് മത്സരിച്ച് മൂന്നുതവണയും തോറ്റു. അങ്ങനെയാണ് ഉമ്മൻചാണ്ടിയ്ക്ക് എതിരെ  2001 ൽ പുതുപ്പള്ളി മണ്ഡലത്തിൽ പോയി  നിന്ന് തോറ്റത്. അന്ന് തുന്നം പാടിയ ഈ മഹാൻ അടുത്ത തവണ വട്ടിയൂർക്കാവി കെ.മുരളീധരന്  എതിരായും ഒരിക്കൽ മത്സരിച്ചു. അവിടെയും തോറ്റു

ഇടതുപക്ഷത്തിന് തന്നെ ജയിപ്പിക്കാൻ കഴിവില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് പിന്നെ പെട്ടിയും പടവുമായി കോൺഗ്രസി തിരിച്ചെത്തി.. ഏതാണ്ട് ഇരുപതു വർഷം ഇടതു പാളയത്തിൽ നിന്ന് നേടാവുന്നത് എല്ലാം നേടിയിട്ടാണ് ഈ ചൊറിയാൻ കുടുംബത്തിലേക്ക് മടങ്ങി പോയത്.. ഇദ്ദേഹത്തിന് വേണ്ടി സി പി എം കൈരളി ചാനലിൽ ഒരു പ്രത്യേകം മുറിയും കട്ടിലും കിടക്കയും കൊടുത്തിരുന്നു.. ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്നൊരു പരമ്പര തന്നെ കൈരളി ഉണ്ടാക്കി കൊടുത്തതാണ്.. എത്ര പ്രതികരിച്ചിട്ടും ജനം പ്രതികരിച്ചില്ല.. ജനത്തിന് വേണ്ടാത്തവനെയൊക്കെ ഇതുപോലെ പൊക്കികൊണ്ടുനടന്നതിന്റെ അനുഭവമാണ് ഇപ്പോ ഈ ഇടതു മുന്നണി അനുഭവിക്കുന്നത്.. എന്തൊക്കെ ആയിരുന്നു..ജനത്തിന് വേണ്ടാത്തവന് അഭയം കൊടുക്കാനും കസേര കൊടുക്കാനും ആണല്ലോ കോർപ്പറേഷനുകൾ ഉണ്ടാക്കി ഇട്ടിരിക്കുന്നത്.. അങ്ങനെ കുറെകാലം ktdc യുടെ ചെയർമാൻ ആയി ജീവിച്ചു.. അതിനും അവസരം കൊടുത്തത് ഇടതുപക്ഷം....കഥകൾ അങ്ങനെ നിരവധിയാണ് ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ..  

സ്നേഹലിംഗനം വൈറൽ ചർച്ചകൾക്ക് ഇടയാക്കിയപ്പോൾ ഈ  വിദ്വാൻ പത്തു വർഷം മുൻപ് 2015 ഒക്ടോബർ  18ന് ഫെയിസ് ബുക്കിൽ എഴുതി പോസ്റ്റ് ചെയ്ത ഒരു പോസ്റ്റ് ചിലർ ചേർന്ന് പൊക്കികൊണ്ട് വന്നിട്ടുണ്ട്....കോൺഗ്രസിലെ സ്ത്രീകൾക്കെതിരെ ഏറ്റവും മോശമായ ഒരു അശ്ലീല പരാമർശമാണ് അന്ന് ഇയാൾ നടത്തിയത്....സത്യത്തിൽ അങ്ങനെ ഒരു പരാമർശം നടത്തിയ ഇയാളെ കഴുത്തിന് പിടിച്ചു അന്നേ പുറത്ത് കളയേണ്ടത് ആയിരുന്നു.. അത് അന്ന് ഇടതുപക്ഷം ചെയ്യേണ്ടിയിരുന്നത് ആയിരുന്നു.....അത് എന്തായിരുന്നു എന്ന് ഇവിടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല....കോൺഗ്രസിലെ പൊതുപ്രവർത്തകരായ സ്ത്രീകളെ ഒരാൾ പോലും  ഒരാളുപോലും ഇങ്ങനെ ഇത്രത്തോളം പരസ്യമായി ആക്ഷേപിച്ചിട്ടില്ല.. അത് കോൺഗ്രസിൽ തന്നെ ചിലർക്കെങ്കിലും ഓർമ്മയുണ്ടാകും എന്നാണ് കരുതുന്നത്.. ഈ എഴുപതാമത്തെ വയസ്സിൽ 70 വയസ്സ് കഴിഞ്ഞിട്ടും നിത്യ ബ്രഹ്മചാരിയായി അവിവാഹിതനായി നടക്കുന്ന ഇതുപോലുള്ള രോഗികളെ അവരുടെ രോഗം കണ്ടെത്തി വേണ്ട ചികിത്സ നടത്തേണ്ടത് അതതു രാഷ്ട്രീയ പാർട്ടികളാണ്.. ഭരണം കയ്യിൽ കിട്ടിയാൽ ഇത്തരം വിഷജന്തുക്കൾ ആദ്യം ഇഴഞ്ഞു എത്തുന്നത് ഇന്ദിരാഭവനിലേക്ക് ആണെന്നത് മനസിലാക്കി പ്രവർത്തിച്ചാൽ കോൺഗ്രസിന് നല്ലത്.. അല്ലെങ്കിൽ ഇതുപോലുള്ള ചൊറിയാച്ചൻമാരുടെ ചൊറിച്ചിലും ചെറിയാച്ചൻമാരുടെ ക്രൂരകൃത്യങ്ങളും തുടർന്നുകൊണ്ടേ ഇരിക്കും....

https://youtu.be/8d8b8xI5Mh8 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍